Home Podcasts കുട്ടിക്കഥകള്‍ | Malayalam Stories For Kids
കുട്ടിക്കഥകള്‍  |  Malayalam Stories For Kids

കുട്ടിക്കഥകള്‍ | Malayalam Stories For Kids

Mathrubhumi 302 Episodes Sep 19, 2026

മാതൃഭൂമി അവതരിപ്പിക്കുന്ന മലയാളം കുട്ടിക്കഥകള്‍ പോഡ്കാസ്റ്റാണിത്. കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍ക്ക് ഇത് ഒരു പരിഹാരമാണ്. ഗുണപാഠമുള്ള കഥകള്‍ കേട്ട് കുട്ടികളുടെ ഭാവനയും അറിവും വളരും. പ്രായോഗികമായ പാഠങ്ങള്‍ ഉള്‍കൊള്ളുന്ന കഥകള്‍ ഉറക്കസമയത്തിനും യാത്രയ്ക്കും അനുയോജ്യമാണ്.

Episodes

കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast
കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast Sep 19, 2026 170 ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ പാഠമാണ്.രാജാവിന്റെ മനസ്സ് മാറ്റാൻ ആ ചെറിയ നാണയത്തിന് കഴിഞ്ഞോ?കഥ കേൾക്കാം കുട്ടിക്കഥകൾ പോഡ്‌കാസ്റ്റിൽ. 🎧🎙️ Host: Shina Ranjith🎧 Producer: RJ Achoo
വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories Sep 12, 2026 158 കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പും
നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories
നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories Sep 5, 2026 222 ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല…  വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ…അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും
ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories
ചങ്ങാതിമാരുടെ ചതി | കുട്ടിക്കഥകൾ | Bedtime Stories Aug 29, 2026 156 ഒരു ഗ്രാമത്തിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു.ഒരു ദിവസം അവർ കൂടുതൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി അന്വേഷിച്ച് ദൂരെയുള്ള പട്ടണത്തിലേക്ക് യാത്രയായി. ഒരു കാട് കടന്നു വേണം അവർക്ക് പട്ടണത്തിൽ എത്താൻ. നടക്കുന്നതിനിടെ അവർ കാട്ടിൽ ഒരിടത്ത് ഒരു ഭാണ്ഡം കിടക്കുന്നത് കണ്ടു. അവർ എടുത്തു നോക്കുമ്പോൾ അതാ അതിൽ നിറയെ സ്വർണ്ണാഭരണങ്ങൾ. എല്ലാവർക്കും വലിയ സന്തോഷമായി. കിട്ടിയ സ്വർണ്ണം മൂന്നുപേർക്കും തുല്യമായി വീതിക്കാമല്ല
ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories
ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories Aug 24, 2026 155  നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി.ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾസന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന
യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories
യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories Aug 15, 2026 162 സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ..തുടർന്ന് കേൾക്കൂ കുട്ടിക
കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast
കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast Aug 8, 2026 161  പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു.സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ രഞ്ജിത്ത്. ശബ്ദമിശ്രണം സുന്ദർ എസ് നായർContent Highlights:The story illustrates the consequences of extreme greed., Highlights the importance of fair value and honesty in t
ക്ഷമയില്ലാത്ത തത്തകൾ  | കുട്ടിക്കഥകൾ | Podcast
ക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast Aug 1, 2026 152                                          ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ ..കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ Content Highlights:The importance of patience in achieving long-term goals. Consequences o
മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ |  Podcast
മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast Jul 25, 2026 172 ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ  ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർക്കൊരു കുസൃതി തോന്നി. പാടത്തു നിന്നും മൂന്ന് ആടുകളെ അവർ പിടികൂടി…കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം : സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ Features an entertaining narrative about three misc
പട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast
പട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast Jul 20, 2026 147 പണ്ഡിതനായ ഉപഗുപ്തന്‍ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത് അതുവഴി വന്ന ഒരു യാത്രക്കാരന്‍ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു സ്വാമി ഞാന്‍ ദൂരെ ഒരു സ്ഥലത്തുനിന്നും വരികയാണ് എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത് അവിടെയുള്ളവരുടെ സ്വഭാവം എങ്ങനയാ ഇത് കേട്ട് ഉപഗുപ്തന്‍ തിരിച്ചൊരു ചോദ്യം ച
മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast
മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast Jul 10, 2026 284 ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍.
യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast
യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast Jul 3, 2026 163 ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന്‍ വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.

Recommended